Friday 11 May 2012


ഇവിടെ ചില ആളുകളെ തിന്മയുടെ ആളുകളായും,മറ്റു ചിലരെ നന്മയുടെ വക്താക്കലായും ചിത്രീകരിച്ചു കൊണ്ട് മാധ്യമങ്ങള്‍ ടി.പി.യുടെ വധം സി.പി.എമ്മിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്നു പിണറായി വിജയന്‍..പുറത്തു നിന്നുള്ള ചില കയ്യടികള്‍ പ്രതീക്ഷിച്ചു നമ്മുടെ പാര്‍ട്ടിയിലെ ഒരാളും ഇത്തരത്തിലുള്ള പ്രജാരത്തിന് ബോധപൂര്‍വ്വം കൂട്ട് നില്‍ക്കുന്നെന്നും പിണറായി പറഞ്ഞു..പിണറായി പറഞ്ഞത് സത്യമാണ്..കേരളത്തില്‍ സി.പി.എമ്മിന് സംഭവിച്ച സര്‍വ്വ വിധ അപചയങ്ങളുടെയും വക്താവായി വിജയനെ പലരും കാണുന്നു.

Thursday 29 March 2012

പുതിയ അധ്യയന വര്ഷം മുതല്‍ 9 ,10 ക്ലാസുകള്‍ ഹയര്‍ സെക്കന്ററിയോട് (+2 ) കൂട്ടി ചേര്‍ക്കുമെന്ന് മന്ത്രി അബ്ദു റബ്. പുതിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമ പ്രകാരമാണ് ഇത്തരമൊരു കൂട്ടി ചേര്‍ക്കല്‍ നടത്തുന്നതെന്നും മന്ത്രി.പുതിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ എവിടെയും പറയാത്ത കാര്യമാണ് റബ് പറഞ്ഞിരിക്കുന്നത്..ഒന്ന് മുതല്‍ അഞ്ചു വരെ എല്‍.പി.ക്ലാസുകളും, ആറ് മുതല്‍ എട്ടു വരെ യു.പി.ക്ലാസുകളും , ഒന്‍പതും പത്തും സെക്കന്ററി എന്നുമാണ് സംരക്ഷണ നിയമതിലുള്ളത്..ഇവിടെയൊന്നും പരാമര്ഷിക്കപെടാത്ത ഹയര്‍ സെക്കന്ററി യെ ഒന്‍പതും പത്തുമായി കൂടി യോജിപ്പിക്കും എന്ന് പറയുന്നതിലെ യുക്തി എന്താണ്.നിലവില്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ എല്ലാ വിഷയങ്ങളും പഠിക്കണം.പതിനൊന്നാം ക്ലാസ്സ് മുതല്‍ തങ്ങളുടെ അഭിരുചിയനുസരിച്ചു ഇഷ്ടമുള്ള വിഷയ കോമ്പിനേഷനുകള്‍ തിരഞ്ഞെടുത്തു ഹയര്‍ സ്ടടീസ് നു പോകാന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്.. ഇന്നലെ ഒരു അധ്യാപക സംഘടന നേതാവ് മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം പറഞ്ഞത് ഇനി പ്ലസ്‌ ടു ഇല്ലാത്ത എല്ലാ ഹൈ സ്കൂളുകളിലും ഹയര്‍ സെക്കന്ററി അനുവദിക്കണമെന്നാണ്.നിലവില്‍ തന്നെ പതിനൊന്നാം ക്ലാസ്സില്‍ 12000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ മറവില്‍ പ്ലസ്‌ ടു ഇല്ലാത്ത എല്ലാ മനെജ്മെന്ടു സ്കൂളുകള്‍ക്കും പ്ലസ്‌ ടു അനുവദിച്ചു ഒരു വിദ്യാഭ്യാസ കച്ചവടത്തിനാണോ മന്ത്രി ഒരു മുഴം മുന്പേ എറിഞ്ഞിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു..ഇനി ചുമ്മാ പറഞ്ഞതാണേല്‍ ഒരഭ്യര്‍ത്ഥന മന്ത്രിയോട്.." താങ്കള്‍ ചിന്തിക്കുന്നതൊക്കെ പറയരുത്..പറയുന്നതിന് മുന്പ് ചിന്തിക്കുക" .

Tuesday 27 March 2012

കാന്തപുരം മുസ്ലിയാരുടെ ആത്മീയ കച്ചവടതെകുറിച്ചു കമ്മുണിസ്റ്റു പാര്‍ട്ടിയുടെയും, ലീഗിന്റെയും ജനറല്‍ സെക്രെടരിമാര്‍ തന്റെടമുള്ള ഓരോ അഭിപ്രായം പറഞ്ഞു..വിവാദമായതിനു ശേഷം ഒരക്ഷരം മിണ്ടിയില്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ തന്റേടം അല്പമെങ്കിലും ശേഷിപ്പ് ഉണ്ടെന്നു അവര്‍ തെളിയിച്ചു.... പിണറായി വിജയന്‍>>>>"എല്ലാ മുടിയും കത്തും..നബിയുടെ വാക്കുകള്‍ക്കും ചര്യകള്‍ക്കുമാണ് നാം മുന്‍‌തൂക്കം നല്‍കേണ്ടത്." കെ .പി.എ.മജീദ്‌>>>" കാന്തപുരം ഗ്രൂപ്പ്‌ ഒരു മത സംഘടന എന്നതിലുപരി ഒരു കോര്‍പ്പറേറ്റ് കമ്പനി ആണ്."നാല് വോട്ട് കിട്ടാന്‍ വേണ്ടി ഞാന്‍ എ.പി. സുന്നിയാണെന്നു പറഞ്ഞ തരികിട ഹംസയെക്കാള്‍ (ടി.കെ.ഹംസ) ഇവര്‍ എത്രയോ ഭേദം................... .

Sunday 25 March 2012

"ജാതി മത വര്‍ഗീയ കൂട്ടുകെട്ടാണ് പിറവത് യു.ഡി.എഫിനെ ജയിപ്പിച്ചതെന്നു പിണറായി...മാത്രമല്ല പിറവംകാരെ മുഴുവന്‍ യു.ഡി.എഫു കാര്‍ കള്ളും കുടിപ്പിച്ചു"...പിറവം ഫലം വന്നതിനു ശേഷം പിണറായി സഗാവ് പറഞ്ഞതാണിത്.ഇന്നിപ്പോള്‍ ടിയാന്‍ ഫാദര്‍ സുസേപാക്യം, ഫാദര്‍ ക്ലിമ്മീസ് എന്നിവരുടെ അരമന സന്ദര്‍ശിച്ചിരിക്കുന്നു..ജാതി-മത- വര്‍ഗീയ -കള്ള് വില്പന ഉണ്ടോ എന്ന് നോക്കാന്‍...നമ്മള്‍ സന്ദര്‍ശിച്ചാല്‍ മതേതര ജനാധിപത്യം.യു.ഡി.എഫു കാര്‍ സന്ദര്‍ശിച്ചാല്‍ ജാതി-മത-വര്‍ഗീയ കൂട്ടുകെട്ട്.ഇതിനെയാണ് മാര്‍ക്സ് വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാതകം(Dialectical Materialism)എന്ന് .ത്പറഞ്ഞ്ഞത്..മനസ്സിലായോ?മനസ്സിലാവണേല്‍ സെന്‍സ്വേണം.കോമണ്‍ സെന്‍സ് വേണം.. .കോമണ്‍ സെന്‍സ് വേണേല്‍ എ.കെ.ജി.സെനറെരില്‍ പോയി തൂക്കി മേടിക്കുക..

Saturday 24 March 2012

ഒരു സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍ എന്ന നിലയില്‍ പെന്‍ഷന്‍ പ്രായം ഏതു സര്‍ക്കാര്‍ കൂട്ടുന്നതിലും എനിക്ക് വലിയ താല്പര്യമൊന്നുമില്ല..എന്നാല്‍ മാണി സാര്‍ ഇന്നവതരിപ്പിച്ച ബജറ്റിലുള്ള പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയത്‌ യതാര്‍ത്ഥത്തില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ശ്രി.ഐസക്‌ സര്‍ യുവ ജനങ്ങളോട് ചെയ്ത ഒരു തട്ടിപ്പിന്റെ പുറം തോല്‍ ഉരിയുകയാണ് ചെയ്തത്.നേരത്തെ 55 വയസു പൂര്‍ത്തിയായ ജീവനക്കാരന് ഏപ്രില്‍ മാസത്തിലാണ് പൂര്തിയാകുന്നതെങ്കില്‍ടി ജീവനക്കാരന്‍ വിരമിക്കേണ്ടത് അടുത്ത വര്ഷം മാര്‍ച്ച് 31 നു. ഈ തട്ടിപ്പിനെ ഒന്ന് റൌണ്ട് ഓഫ്‌ ചെയ്യുകയാണ് മാണി സാര്‍ ഇന്നത്തെ പ്രഘ്യാപനതിലൂടെ നടത്തിയത്.യുവ പ്രസ്ഥാനങ്ങള്‍ ഈ വസ്തുത മനസ്സിലാക്കുമെന്ന് കരുതട്ടെ...ഇനി മാര്‍ച്ച് 31 നു തന്നെ വിരമിച്ചു സര്‍ക്കാര്‍ ഓഫീസി കള്‍ നാഥനില്ല കളരികലാവില്ല.
പിറവത്തെ 12000 ഭൂരിപക്ഷത്തില്‍ 2000 വോട്ടു അച്ചുതാനന്തന്റെ നാവു വക 3000 വോട്ടു സി.പി.എമ്മിലെ നേതാക്കള്‍ക്ക് സംഭവിച്ച അപചയം വക .... ബാക്കി 7000 ഒരു സി.എം എന്ന നിലയില്‍ ഉര്‍ജസ്വലതയോടെ,ഉന്മേഷത്തോടെ ജനങ്ങളോടൊപ്പം നിന്ന് അതിവേഗം ഭരണ നടപടികളെടുത്ത കേരളം കണ്ട എക്കാലത്തെയും ജനകീയ മുഖ്യന്‍ ചാണ്ടി സാറിനും...ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളില്‍ കാബിനെറ്റ്‌ തീരുമാനങ്ങള്‍ അതിവേഗം എടുക്കുന്ന സി.എം...ഉമ്മന്‍ ചാണ്ടി > എന്ത് പറയുന്നു ??????????
ഒരു ഉപ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണി ജയിച്ചുവേന്നത് ലോകം അവസാനിക്കുന്നതിന്റെ ലക്ഷണം ഒന്നും അല്ല.എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി +തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്നൊക്കെ അവകാശപ്പെടുന്ന സി.പി.എമ്മിലെ നേതാക്കള്‍ക്ക് സംഭവിച്ച അപചയം.....അത് ഈ ഉപ തിരഞ്ഞെടുപ്പിനെ ഒന്ന് കൂടി അരക്കിട്ടുറപ്പിചu.കോമണ്‍സെന്‍സ് എന്നത് തങ്ങള്‍ക്കില്ല എന്നത് സി.പി.എം നേതാക്കള്‍ ഒരു തവണ കൂടി ജനങ്ങളെ ബോധ്യപ്പെടുത്തി..യു.ഡി.എഫു ജയിച്ചപ്പോള്‍ അത് ജാതി മത വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ വിജയം..എല്‍.ഡി.എഫു ആയിരുന്നു ജയിചിരുന്നതെങ്കില്‍ അത് ജനാധിപത്യത്തിന്റെ വിജയം..കോമണ്‍ സെന്‍സ് എന്നത് അങ്ങാടിയില്‍ തൂക്കി വാങ്ങാന്‍ ലഭിക്കുന്നതല്ല..അത് നിങ്ങളെ നേതാക്കള്‍ക്കില്ല എന്ന് കരുതി സാധാരണ മലയാളിക്കില്ല എന്ന് ധരിക്കരുത്...മലയാളികളുടെ കോമണ്‍സെന്‍സ്നെ പച്ചയായി വ്യഭിജരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം പ്രിയ സഗാക്കളെ..