Thursday 29 March 2012

പുതിയ അധ്യയന വര്ഷം മുതല്‍ 9 ,10 ക്ലാസുകള്‍ ഹയര്‍ സെക്കന്ററിയോട് (+2 ) കൂട്ടി ചേര്‍ക്കുമെന്ന് മന്ത്രി അബ്ദു റബ്. പുതിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമ പ്രകാരമാണ് ഇത്തരമൊരു കൂട്ടി ചേര്‍ക്കല്‍ നടത്തുന്നതെന്നും മന്ത്രി.പുതിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ എവിടെയും പറയാത്ത കാര്യമാണ് റബ് പറഞ്ഞിരിക്കുന്നത്..ഒന്ന് മുതല്‍ അഞ്ചു വരെ എല്‍.പി.ക്ലാസുകളും, ആറ് മുതല്‍ എട്ടു വരെ യു.പി.ക്ലാസുകളും , ഒന്‍പതും പത്തും സെക്കന്ററി എന്നുമാണ് സംരക്ഷണ നിയമതിലുള്ളത്..ഇവിടെയൊന്നും പരാമര്ഷിക്കപെടാത്ത ഹയര്‍ സെക്കന്ററി യെ ഒന്‍പതും പത്തുമായി കൂടി യോജിപ്പിക്കും എന്ന് പറയുന്നതിലെ യുക്തി എന്താണ്.നിലവില്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ എല്ലാ വിഷയങ്ങളും പഠിക്കണം.പതിനൊന്നാം ക്ലാസ്സ് മുതല്‍ തങ്ങളുടെ അഭിരുചിയനുസരിച്ചു ഇഷ്ടമുള്ള വിഷയ കോമ്പിനേഷനുകള്‍ തിരഞ്ഞെടുത്തു ഹയര്‍ സ്ടടീസ് നു പോകാന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്.. ഇന്നലെ ഒരു അധ്യാപക സംഘടന നേതാവ് മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം പറഞ്ഞത് ഇനി പ്ലസ്‌ ടു ഇല്ലാത്ത എല്ലാ ഹൈ സ്കൂളുകളിലും ഹയര്‍ സെക്കന്ററി അനുവദിക്കണമെന്നാണ്.നിലവില്‍ തന്നെ പതിനൊന്നാം ക്ലാസ്സില്‍ 12000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ മറവില്‍ പ്ലസ്‌ ടു ഇല്ലാത്ത എല്ലാ മനെജ്മെന്ടു സ്കൂളുകള്‍ക്കും പ്ലസ്‌ ടു അനുവദിച്ചു ഒരു വിദ്യാഭ്യാസ കച്ചവടത്തിനാണോ മന്ത്രി ഒരു മുഴം മുന്പേ എറിഞ്ഞിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു..ഇനി ചുമ്മാ പറഞ്ഞതാണേല്‍ ഒരഭ്യര്‍ത്ഥന മന്ത്രിയോട്.." താങ്കള്‍ ചിന്തിക്കുന്നതൊക്കെ പറയരുത്..പറയുന്നതിന് മുന്പ് ചിന്തിക്കുക" .

No comments:

Post a Comment